Quantcast

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; ഒടുവില്‍ ആശ്വാസം

മലപ്പുറം ആനപ്പടി സ്വദേശി നാസിമിനാണ് കടിയേറ്റത്

MediaOne Logo

Web Desk

  • Published:

    29 April 2026 4:28 PM IST

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; ഒടുവില്‍ ആശ്വാസം
X

മലപ്പുറം: കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശി നാസിം ആണ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ വീട്ടുകാരും നാസിമും ചേര്‍ന്ന് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. തിരൂർ ജില്ലാ ആശുപത്രിയിലാണ് യുവാവ് പാമ്പുമായി എത്തിയത്. ഉടന്‍ തന്നെ യുവാവിന് വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. വിഷമില്ലാത്ത നീർക്കോലിയാണ് കടിച്ചതെന്ന് പിന്നീട് കണ്ടെത്തി.

അതിനിടെ, കോട്ടയം കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.അരി ചാക്കിനിടയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

അതേസമയം, പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി. പാമ്പുകടിയേറ്റ് ആശുപത്രിയിൽ എത്തുന്ന വരെ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടി ശക്തിപ്പെടുത്തും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. ചികിത്സയുമായി ബന്ധപ്പെട്ട കാലതാമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജിന്‍റെ വാർത്തക്കുറിപ്പിൽ പറയുന്നു.


TAGS :

Next Story