Quantcast

മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Updated:

    2025-10-19 07:26:55.0

Published:

19 Oct 2025 10:31 AM IST

മഞ്ചേരിയിൽ അരുംകൊല;  യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
X

 കൊല്ലപ്പെട്ട പ്രവീണ്‍,പ്രതി  മൊയ്തീൻ കുട്ടി Photo| MediaOne

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

പ്രവീണ്‍ കാടുവെട്ടുന്ന തൊഴിലാളിയാണ്. ഇയാളുടെ കൂടെ നേരത്തെ പ്രതിയായ മൊയ്തീന്‍കുട്ടിയും ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പ്രവീണ്‍ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. രക്തം വാര്‍ന്നാണ് പ്രവീണ്‍ മരിച്ചത്. പ്രവീണിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.



TAGS :

Next Story