Quantcast

മാപ്പിളപ്പാട്ട് ഗായിക റംല ബീഗത്തിന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട് പറമ്പിൽ പള്ളി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം

MediaOne Logo

Web Desk

  • Updated:

    2023-09-28 09:13:12.0

Published:

28 Sept 2023 2:41 PM IST

Mappilapattu singer Ramla Beegum funeral,singer Ramla Beegum,Ramla Beegum,മാപ്പിളപ്പാട്ട് ഗായിക റംല ബീഗം,റംല ബീഗം അന്തരിച്ചു,റംല ബീഗം,latest malayalam news
X

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കഥാപ്രാസംഗികയുമായ റംല ബീഗത്തിന്റെ മൃതദേഹം ഖബറടക്കി. കോഴിക്കോട് പറമ്പിൽ പള്ളി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. പാറോപ്പടിയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് റംല ബീഗം അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

അഞ്ഞൂറിൽപരം കാസറ്റുകളിൽ റംല ബീഗം പാടിയിട്ടുണ്ട്. ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ, നളിനി, ശാകുന്തളം , ഓടയിൽ നിന്ന് തുടങ്ങി നിരവധി കൃതികൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡ്, കേരള മാപ്പിള കലാ അക്കാദമി അവാർഡ്, മൊയീൻ കുട്ടി വൈദ്യർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.




TAGS :

Next Story