Quantcast

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം.

MediaOne Logo

Web Desk

  • Updated:

    2023-09-27 13:39:36.0

Published:

27 Sept 2023 4:47 PM IST

Ramla beegum passed away
X

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്.

ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിയിരുന്നു. ഹുസ്‌നുൽ ജമാൽ ബദ്‌റുൽ മുനീർ കഥാപ്രസംഗം ഏറെ ശ്രദ്ധേയമാണ്. 20 ഇസ് ലാമിക കഥകൾക്ക് പുറമെ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

നാളെ രാവിലെ 11ന് കണ്ണാടിക്കൽ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരവും തുടർന്ന് പറമ്പിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

TAGS :

Next Story