മാറനല്ലൂർ ഇരട്ടകൊലപാതകം: പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്
25 വർഷത്തിന് ശേഷം മാത്രമെ പരോൾ അനുവദിക്കാവു എന്ന് നെയ്യാറ്റിൻകര അഡീഷൺൽ സെഷൻസ് കോടതി വിധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂർ ഇരട്ടകൊലപാതക കേസിലെ പ്രതി അരുൺ രാജിന് മരണം വരെ കഠിന തടവ്. നെയ്യാറ്റിൻകര അഡീഷൺൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
25 വർഷത്തിന് ശേഷം മാത്രമെ പരോൾ അനുവദിക്കാവു എന്നും കോടതി വിധിച്ചു. 2021 ഓഗസ്റ്റ് 14നാണ് ക്വാറി ഉടമ സന്തോഷിനെയും തൊഴിലാളിയായ സജീഷിനെയും അരുൺ രാജ് കൊലപ്പെടുത്തിയത്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പാറമടക്കെതിരെ പരാതി പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ അരുൺ രാജിനെ സന്തോഷ് മർദിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലായിരുന്നു ഇരട്ടക്കൊലപാതകം.സന്തോഷിന്‍റെ വീട്ടില്‍ രാത്രിയിൽ നടന്ന മദ്യപാന സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയാണ് അരുൺ കൊല നടത്തിയത്.
Next Story
Adjust Story Font
16

