മസാലബോണ്ട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി
മുഖ്യമന്ത്രി അടക്കമുള്ളവർ നേരിട്ട് ഹാജരാകേണ്ടതില്ല, അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2672.6 കോടിരൂപയാണ് കിഫ്ബി മസാലബോണ്ട് വഴി സമാഹരിച്ചത്. ഇത് ഉപയോഗിച്ച് സ്ഥലം വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇഡി വിശദീകരണം. കിഫ്ബിയുടെ പേരിലാണ് ഭൂമി വാങ്ങിയിരുന്നത്. കഴിഞ്ഞ മാസം 12 നാണ് ഇഡി മുഖ്യമന്ത്രി അടക്കം നാല് പേർക്ക് നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻധനകാര്യമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ല. അഭിഭാഷകൻ മുഖേന വിശദീകരണം നൽകിയാൽ മതിയെന്നും ഇഡി വ്യക്തമാക്കി.
Next Story
Adjust Story Font
16

