Quantcast

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകളായതിനാൽ വേട്ടയാടുന്നുവെന്ന് ടി. വീണ

പരാമർശം ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ

MediaOne Logo

Web Desk

  • Updated:

    2025-06-11 08:20:07.0

Published:

11 Jun 2025 12:06 PM IST

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകളായതിനാൽ വേട്ടയാടുന്നുവെന്ന് ടി. വീണ
X

തിരുവനന്തപുരം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ ആരോപണങ്ങൾ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ മകൾ ടി. വീണ. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും തന്നെ വേട്ടയാടുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

തന്നെ മോശക്കാരിയെന്ന് ചിത്രീകരിക്കാനാണ് പൊതു താൽപര്യ ഹരജിയെന്നും എസ്എഫ്‌ഐഒ അന്വേഷണം നടക്കുമ്പോൾ സിബിഐ ഉൾപ്പടെയുള്ള ഒരു ഏജൻസിക്കും സമാന്തര അന്വേഷണം നടത്താൻ അവകാശമില്ലെന്നും വീണ ആരോപിക്കുന്നു.

'എക്‌സാലോജിക് ബിനാമി കമ്പനിയല്ല. ഞാൻ സ്ഥാപിച്ച് ഞാൻ തന്നെ നടത്തിയ കമ്പനിയാണ്. കമ്പനി രൂപീകരിക്കുന്ന സമയത്ത് തന്റെ പിതാവ് മുഖ്യമന്ത്രിയല്ല. 2014 ലാണ് കമ്പനി രൂപീകരിക്കുന്നത് 2016 ലാണ് പിതാവ് അധികാരത്തിൽ വരുന്നത്. എക്‌സാലോജിക്കിൽ പിതാവിനും ഭർത്താവിനും പങ്കില്ല. നടപടി ക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴ ഈടാക്കിയത്' എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

watch video:

TAGS :

Next Story