Quantcast

കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടമായത് 1.65 കോടി രൂപ

ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം

MediaOne Logo

Web Desk

  • Published:

    13 Feb 2026 12:32 PM IST

കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടമായത് 1.65 കോടി രൂപ
X

കൊല്ലം: കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. കുണ്ടറ സ്വദേശിയായ 67കാരന് നഷ്ടമായത് 1.65 കോടിയിൽ അധികം രൂപ. ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം.

തട്ടിപ്പ് സംഘം വിവിധ വെബ്സൈറ്റുകളിൽ വായോധിനെ ലോഗിൻ ചെയ്യിപ്പിച്ചു. തുടർന്ന് വ്യക്തി വിവരങ്ങൾ കരസ്ഥമാക്കിയ ഇവർ ട്രേഡിങ്ങിന് എന്ന പേരിൽ പലതവണകളായി പണം തട്ടി എന്നാണ് പരാതി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് കൊല്ലം റൂറൽ സൈബർ പൊലീസ്. 18 തവണകളായാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കിയത്.

TAGS :

Next Story