Quantcast

മകൻ കാനഡയിൽ മരിച്ചു; വിവരമറിഞ്ഞ് ഡോക്ടറായ മാതാവ് ജീവനൊടുക്കി

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    24 Nov 2023 4:27 PM IST

mavelikara doctor found dead after sons accident in canada.
X

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയത്.

കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നിസ, മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകൻ കാനഡയിൽ എൻജിനീയറിങ് വിദ്യാർഥിയായ ബിന്യാമിൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിവരമറിഞ്ഞതു മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ.

ഇന്നു രാവിലെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാർക്കു വിട്ടുനൽകി.

TAGS :

Next Story