Quantcast

സമസ്തയുടെ ലേബലിൽ ലീഗിനെതിരെ പറഞ്ഞുനടന്നവർക്ക് ജനം മറുപടി നൽകി: മായിൻ ഹാജി

ചിലർ കുറേ കാലമായി ലീഗിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് പണ്ടും ജനം സ്വീകരിച്ചിട്ടില്ല, ഇപ്പോഴും അത് സ്വീകരിച്ചിട്ടില്ലെന്നും മായിൻ ഹാജി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 Jun 2024 10:44 AM IST

Mayin Haji reaction on Samastha
X

കോഴിക്കോട്: സമസ്തയുടെ ലേബലിൽ ലീഗിനെതിരെ പ്രചാരണം നടത്തിയവർക്ക് ജനം മറുപടി നൽകിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി. സമസ്ത ലീഗിനെതിരെ പറഞ്ഞിട്ടില്ല. സമസ്ത ലീഗിനെ അനുകൂലിക്കുന്നവരാണ്. ചിലർ കുറേ കാലമായി ലീഗിനെതിരെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് പണ്ടും ജനം സ്വീകരിച്ചിട്ടില്ല, ഇപ്പോഴും അത് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കിയവരാണ് ലീഗിനെ പിന്തുണച്ചത്. അത് പൊന്നാനിയിലും മലപ്പുറത്തും മാത്രമല്ല, കേരളത്തിൽ മുഴുവൻ ആളുകൾ ലീഗിനെ സഹായിച്ചിട്ടുണ്ട്. ലീഗിനെതിരെ പ്രവർത്തിച്ചവർക്ക് ജനം മറുപടി നൽകിയിട്ടുണ്ട്. ഇനി ലീഗ് അവർക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും മായിൻ ഹാജി പറഞ്ഞു.

TAGS :

Next Story