Quantcast

എം.ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു

സ്പീക്കർ എന്ന നിലയിൽ 15 മാസത്തെ പ്രവർത്തനം വ്യക്തിപരമായി മികച്ച അനുഭവമായിരുന്നുവെന്ന് എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Sept 2022 3:30 PM IST

എം.ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു
X

തിരുവനന്തപുരം: നിയുക്ത മന്ത്രി എം.ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. എം.വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് മന്ത്രി പദവി രാജിവെക്കുന്ന ഒഴിവിലാണ് എം.ബി രാജേഷ് മന്ത്രിയാവുന്നത്. തലശ്ശേരി എംഎൽഎ എ.എൻ ഷംസീർ ആണ് പുതിയ സ്പീക്കർ. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

സ്പീക്കർ എന്ന നിലയിൽ 15 മാസത്തെ പ്രവർത്തനം വ്യക്തിപരമായി മികച്ച അനുഭവമായിരുന്നുവെന്ന് എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. കേരള നിയമസഭ മറ്റു നിയമസഭകൾക്ക് മാതൃകയാണ്. 83 ദിവസമാണ് ഇക്കാലയളവിൽ സഭ സമ്മേളിച്ചത്. 65 നിയമങ്ങൾ പാസാക്കി. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെയാണ് കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പൂർണ പിന്തുണ നൽകി. സഭ പാസാക്കിയ മുഴുവൻ ബില്ലുകളും ഗവർണർക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story