Quantcast

എംബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

എം.വി ഗോവിന്ദന്‍ കൈകര്യം ചെയ്ത തദ്ദേശ-എക്‌സൈസ് വകുപ്പുകള്‍ തന്നെയാകും എം.ബി രാജേഷിനും ലഭിക്കുക

MediaOne Logo

Web Desk

  • Published:

    2 Sep 2022 12:47 PM GMT

എംബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
X

തിരുവനന്തപുരം: എംവി ഗോവിന്ദന് പകരക്കാരനായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന എംബി രാജേഷ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് ചടങ്ങുകൾ നടക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് നടപടി. തലശേരി എംഎൽഎ എ.എൻ ഷംസീർ സ്പീക്കറാകും. എം.വി ഗോവിന്ദന്‍ കൈകര്യം ചെയ്ത തദ്ദേശ-എക്‌സൈസ് വകുപ്പുകള്‍ തന്നെയാകും എം.ബി രാജേഷിനും ലഭിക്കുക. വകുപ്പില്‍ മാറ്റമുണ്ടാകില്ലെന്നു വ്യക്തമായിട്ടുണ്ട്. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

ഗോവിന്ദൻ രാജിവച്ചതോടെ കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കറായി ജില്ലയിൽനിന്നുള്ള ജനപ്രതിനിധിയെ നിയമിക്കാൻ തീരുമാനിച്ചതാണ് ഷംസീറിന് അനുഗ്രഹമായത്. മന്ത്രിസഭയില്‍ വന്‍അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ മാറ്റമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വീണ ജോര്‍ജിനെ സ്പീക്കറാക്കി കെ.കെ ശൈലജയെ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എം.ബി രാജേഷിനു വിദ്യാഭ്യാസ വകുപ്പ് നല്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭയില്‍ തല്‍ക്കാലം വന്‍ അഴിച്ചുപണി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story