Quantcast

മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു

വർഗീയശക്തികളുടെ അപ്രീതിക്കു പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയവണെന്നും അവർ നൽകുന്ന പുരസ്കാരമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

MediaOne Logo

Web Desk

  • Updated:

    2023-02-08 16:17:10.0

Published:

8 Feb 2023 1:45 PM GMT

mediaone face of kerala award pinarayi vijayan
X

മുഖ്യമന്ത്രിക്ക് അവാര്‍ഡ് സമ്മാനിക്കുന്നു

തിരുവനന്തപുരം: മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. കോവളം ലീല റാവിസില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാലും മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാനും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്.

വർഗീയശക്തികളുടെ അപ്രീതിക്കു പാത്രമായി ഒരു ഘട്ടത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് മീഡിയവണെന്നും അവർ നൽകുന്ന പുരസ്കാരമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് മീഡിയവണിനൊപ്പം നിന്നത്. വിയോജിപ്പിന്‍റെ മേഖലകളുണ്ട്. ഒരു കോർപറേറ്റ് സ്ഥാപനമല്ല അവാർഡ് തരുന്നത്. പൊതുജനഹിതമാണ് അവാർഡ് നിശ്ചയിച്ചത്. താനല്ല ഫേസ് ഓഫ് കേരള. കേരളത്തിന്റെ മുഖം എന്ന് കേൾക്കുമ്പോൾ ഒട്ടേറെ മുഖങ്ങൾ മനസിൽ വരും. നിപ രോഗികളെ പരിചരിച്ച് മരിച്ച നഴ്സ് ലിനി, ഓടയിലെ ഗർത്തത്തിലേക്ക് വീണവരെ രക്ഷിക്കാൻ ശ്രമിച്ച് വീണു മരിച്ച നൗഷാദ്, കേരളത്തിന്‍റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ, ഹിന്ദു യുവതിയുടെ കല്യാണത്തിന് പള്ളിയങ്കണം വിട്ടു നൽകിയവർ... ഇവർക്കെല്ലാം സമർപ്പിക്കുകയാണ് പുരസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ ഭരണത്തിലൂടെ കേരള ചരിത്രം തന്നെ മാറ്റി എഴുതിയ നേതാവിനെയാണ് മീഡിയവണ്‍ പ്രേക്ഷകരും വിദഗ്ധ പാനലും കേരളത്തിന്‍റെ മുഖമായി തെരഞ്ഞെടുത്തത്. വാര്‍ത്തകളിലെ സാന്നിധ്യംകൊണ്ട് ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനാണ് മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം നല്‍കുന്നത്. മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച 10 പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെരഞ്ഞെടുത്തത്.



TAGS :

Next Story