Quantcast

മീഡിയവൺ വർഗീയതയുടെ കാളകൂടവിഷം; അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദൻ

''വർഗീയതയുടെ വിഷം സമൂഹത്തിൽ കലർത്തുന്നതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയും ആർഎസ്എസുമാണ്. രണ്ടാം സ്ഥാനത്ത് മീഡിയവണാണ്''

MediaOne Logo
മീഡിയവൺ വർഗീയതയുടെ കാളകൂടവിഷം; അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദൻ
X

കോഴിക്കോട്: മീഡിയവൺ വർഗീയതയുടെ കാളകൂടവിഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല. മീഡിയവൺ എന്ന് പറയുന്നത് വർഗീയതയുടെ അങ്ങേയറ്റമാണ്. വർഗീയതയുടെ വിഷം സമൂഹത്തിൽ കലർത്തുന്നതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയും ആർഎസ്എസുമാണ്. രണ്ടാം സ്ഥാനത്ത് മീഡിയവണാണ്. അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല. രാജ്യത്തെ മുഴുവനാളുകൾക്കും അതറിയാമെന്നും അദ്ദേഹം പറഞ്ഞു.

കേരളം മതനിരപേക്ഷ ഉള്ളടക്കത്തോടെ മാനവികത ഉയർത്തിപ്പിടിക്കുന്ന നാടാണ്. അത് തകർക്കരുത്. വിഷം കലർത്തരുത്. മീഡിയവൺ അടക്കമുള്ള രാപ്പകലില്ലാതെ ശ്രമിക്കുന്നത് മതനിരപേക്ഷത ഇല്ലാതാക്കാണ്. കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story