'അൻവറിന്റെ ആരോപണം തെറ്റ്, അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുകൾ ഇല്ല'; അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന്
'ഷാജൻ സ്കറിയാ അജിത് കുമാറിന് പണം നൽകിയെന്ന ആരോപണം വാസ്തവ വിരുദ്ധം'

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന്. അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുകൾ ഇല്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പി.വി അൻവറിന്റെ അഞ്ച് ആരോപണങ്ങളും പൂർണ്ണമായി തള്ളിയാണ് അന്വേഷണ റിപ്പോർട്ട്.
പി.വി അൻവറിന്റെ ആരോപണം തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് റിപ്പോർട്ട്. ഷാജൻ സ്കറിയാ അജിത് കുമാറിന് പണം നൽകിയെന്ന ആരോപണവും വാസ്തവ വിരുദ്ധം. പണം വാങ്ങി എന്നതിന് തെളിവില്ല. അതിനാൽ ആരോപണങ്ങൾ നിലനിൽക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന ആരോപണത്തെ സാധൂകരിക്കുന്നതിനും തെളിവുകൾ ഇല്ല. സ്വർണ്ണക്കടത്ത് കേസിലെ ഒരു നടപടികളിലും എഡിജിപിക്ക് പങ്കില്ലെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.
രേഖകൾ ഹാജരാക്കാൻ അൻവറിന് കഴിഞ്ഞില്ല. അതിനാൽ ഈ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. കവടിയാറിൽ കോടിക്കണക്കിന് രൂപയുടെ വീട് വെക്കുന്നു എന്ന ആരോപണവും വിജിലൻസ് തള്ളി. കൃത്യമായ അനുമതിയുടെ അടിസ്ഥാനത്തിലാണ് വീട് പണി നടത്തിയിട്ടുള്ളത്. സാമ്പത്തികമായ ദുരൂഹ ഇടപാടുകൾ ഇല്ലെന്നും അജിത് കുമാറിന്റെ ധനസമ്പാദനത്തിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ.
Adjust Story Font
16

