വി.എസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
നിലവിൽ വി.എസ് തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിനുശേഷം മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. നിലവിൽ ഐസിയുവിൽ തുടരുകയാണ് വി.എസ്. മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ സന്ദർശിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് വി.എസ് ഇപ്പോൾ കഴിയുന്നത്. ഹൃദയാഘാതത്തെ തുടർന്നും ശ്വാസതടസത്തെ തുടർന്നുമാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Next Story
Adjust Story Font
16

