വി.എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുളളറ്റിൻ
ജൂൺ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻറെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുളളറ്റിൻ. വെന്റിലേറ്റർ സഹായത്തോടെയാണ് വി.എസ് ചികിത്സയിൽ തുടരുന്നത്.
കഴിഞ്ഞ ദിവസം വി.എസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മകൻ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്.
ജൂൺ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസുള്ള വി.എസ് ഏറെനാളായി വിശ്രമജീവിതത്തിലായിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

