Quantcast

മേട്ടുപാളയം - ഊട്ടി റെയിൽവേ പാതയിൽ കാട്ടാനശല്യം രൂക്ഷം

പല ദിവസങ്ങളിലും ട്രയിൻ ഗതാഗതം ഏറെ നേരം തടസപെടുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-11 05:22:51.0

Published:

11 March 2023 1:49 AM GMT

ooty, elephant, mettupalayam
X

പാലക്കാട്: നീലഗിരി കാടിനകത്ത് കൂടെയുള്ള ട്രയിൻ യാത്ര വിനോദ സഞ്ചാരികൾക്ക് എന്നും പ്രിയമുള്ളതാണ്. മേട്ടുപാളയം - ഊട്ടി റെയിൽവേ പാതയിലെ പ്രധാന പ്രശ്‌നം മണ്ണിടിച്ചിലാണ്. എന്നാൽ ഇപ്പോൾ കാട്ടാനകൾ റെയിൽവേ ട്രാക്കിലിറങ്ങുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരത്തില്‍ ആനക്കൂട്ടം റെയിവേ ട്രാക്കിൽ നിൽക്കുന്നതിനാൽ ട്രയിൻ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. റെയിൽവേ ട്രാക്കിലൂടെയാണ് ആനക്കൂട്ടത്തിന്റെ സഞ്ചാരം

ആദ്യ ദിവസം 9 ആനകൾ ഉള്ള സംഘമായിരുന്നു കാട്ടീരിയിൽ എത്തിയത്. ഇവയെ കാട് കയറ്റിയതോടെ 5 ആനകൾ ഉള്ള സംഘം ട്രയിന് മുന്നിലെത്തി.ഇവയെ ഓടിച്ചതോടെ 3 ആനകൾ റെയിൽവേ ട്രക്കിലെത്തി. കുന്നൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ആനകളെ കാട് കയറ്റാൻ ശ്രമിക്കുന്നത്.

മറ്റു ട്രയിനുകളെ അപേക്ഷിച്ച് വളരെ ചെറുതാണ് വിനോദ സഞ്ചാരത്തിനായി ഓടുന്ന ഈ ട്രയിൻ . ആനകളെ ട്രയിൻ ഇടിച്ചാൽ ആനകൾക്ക് പരിക്ക് പറ്റുകയും ട്രയിൻ അപകടത്തിൽ പെടുകയും ചെയ്യും. സംഭവത്തില്‍ റെയിൽവേ പാതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി.

TAGS :

Next Story