Quantcast

മലപ്പുറത്ത് മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച

വിവരം അറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്ത് എത്തിയില്ലെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2025-07-18 06:58:39.0

Published:

18 July 2025 12:27 PM IST

മലപ്പുറത്ത് മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച
X

മലപ്പുറം: കൊണ്ടോട്ടി നീറാട് മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ച.12 മണിക്ക്

വൈദ്യുതി കമ്പി പൊട്ടി വീണപ്പോള്‍ തന്നെ കെ എസ് ഇ ബിയില്‍ വിളിച്ച് പറഞ്ഞിരുന്നെന്ന് നാട്ടുകാര്‍പറഞ്ഞു.

എന്നാല്‍ 12. 45ന് അപകടം നടന്നിട്ടും ആരും എത്തിയില്ലെന്നും ആരോപണം. മറ്റ് ജോലികള്‍ ചെയ്യുന്നതിനാലാകും ഉദ്യോഗസ്ഥര്‍ വരാതിരുന്നതെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ ന്യായീകരണം. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുണ്ടക്കുളം കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി.

58കാരനായ നീറാട് സ്വദേശി മുഹമ്മദ് ഷാ ആണ് ഇന്നലെ മരിച്ചത്. വീടിന്റെ പരിസരത്തുവെച്ചാണ് ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെയും കെഎസ്ഇബിക്കെതിരെ വ്യാപകമായ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

TAGS :

Next Story