Quantcast

സംസ്ഥാനത്ത് മില്‍മ പാല്‍ വില വർധന പ്രാബല്യത്തിൽ

ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-19 02:04:33.0

Published:

19 April 2023 6:52 AM IST

milma packets
X

മില്‍മ പാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂടി . പച്ച,മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടിയത്. ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിച്ചത് . മില്‍മ സ്മാര്‍ട്ടിന് അരലിറ്റര്‍ പാക്കറ്റിന്‍റെ വില 24 ല്‍ നിന്ന് 25 ആയി. മില്‍മ റിച്ച് അര ലിറ്റര്‍ പാലിന് 29 രൂപ നല്‍കിയിരുന്നിടത്ത് 30 രൂപ നല്‍കണം. വിലകൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മില്‍മയുടെ വാദം. സര്‍ക്കാര്‍ അറിയാതെ വില വര്‍ധിപ്പിച്ചതില്‍ ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിക്ക് അതൃപ്തിയുണ്ട്.

നേരത്തെ ഡിസംബറിലാണ് മില്‍മ പാലിന്‍റെ വില കൂട്ടിയത്. ടോൺഡ് മിൽക്ക് 500മില്ലിലിറ്റർ (ഇളം നീല പായ്ക്കറ്റ് ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല)എന്നിവക്ക് മൂന്നു രൂപ വീതം കൂട്ടിയിരുന്നു.




TAGS :

Next Story