കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി
ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അംഗീകരിച്ചു. ജോയിന്റ് രജിസ്ട്രാർ ആർ. രശ്മിക്ക് ആണ് പകരം ചുമതല.
സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. രജിസ്ട്രാറായി മിനി കാപ്പൻ യോഗത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ വിസി സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തു.
Next Story
Adjust Story Font
16

