Quantcast

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കൽ ഫാസിസ്റ്റ് രീതി; രാഹുലിനെ അയോഗ്യനാക്കിയ നടപടി ഭീരുത്വമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മ​ര​ണ​മ​ണി​യാ​ണ് മു​ഴ​ങ്ങി​ക്കേ​ൾ​ക്കു​ന്ന​തെന്ന് ഐഎ​ൻഎ​ൽ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-03-24 15:02:32.0

Published:

24 March 2023 2:22 PM GMT

Minister Ahammad Devarkovil against the disqualification of Rahul Gandhi
X

തിരുവനന്തപുരം: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ വിമർശനവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭീരുത്വമാണെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അധികാരത്തിൻ്റെ ചതുരോപായങ്ങളിലൂടെ നടപ്പിലാക്കുന്ന അയോഗ്യത രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ യോഗ്യതയാണ്. സംഘ്പരിവാർ എത്ര ഇരുട്ട് വിതയ്ക്കാൻ ശ്രമിച്ചാലും ഭരണഘടന മൂല്യങ്ങള്‍ പൂത്തുലയുന്ന ജനാധിപത്യത്തിന്റെ വസന്തം കാലം തിരിച്ചുവരിക തന്നെ ചെയ്യും. നല്ല നാളെക്കായി ഫാസിസത്തിനെതിരെ ഐക്യപ്പെടാം- അദ്ദേഹം കുറിച്ചു.

അതേസമയം, രാ​ഹു​ലിനെ എം.​പി പ​ദ​വി​യി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്കിയ നടപടി ഫാ​ഷി​സം ഏ​ത​റ്റം വ​രെ പോ​കാ​നും ത​യാ​റാ​ണെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദി​ക്ക​ണ​മെ​ന്നും ഐഎ​ൻഎ​ൽ വ്യക്തമാക്കി. മോ​ദി എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ക​യ​റി​പ്പി​ടി​ച്ച് സൂ​റ​ത്ത് ഫ​സ്​​റ്റ്ക്ലാ​സ്​ മ​ജി​സ്ട്രേറ്റ് വി​ധി​ച്ച ര​ണ്ട് വ​ർ​ഷ​ത്തെ ത​ട​വി​ന്റെ മ​റ​വി​ലാ​ണ് ഹി​ന്ദു​ത്വ​ശ​ക്തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ലോ​ക്സഭ ഇ​ത്ത​രമൊരു തീ​രു​മാ​ന​മെ​ടു​ത്തത്.

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മ​ര​ണ​മ​ണി​യാ​ണ് മു​ഴ​ങ്ങി​ക്കേ​ൾ​ക്കു​ന്ന​തെന്നും ഐഎ​ൻഎ​ൽ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഈ ​ക​ശാ​പ്പ് രാ​ജ്യ​ത്തി​ന് നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ല. ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യു​ള്ള ഈ ​ക​ശാ​പ്പ് വ​രും നാ​ളു​ക​ളി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന​തിന്റെ സൂ​ച​ന​യാ​ണ്.

ഇ​തിന്റെയൊ​ന്നും ഗൗ​ര​വം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത കേ​ര​ള​ത്തി​ലെ, ബു​ദ്ധി​പ​ര​മാ​യി വ​രി​യു​ടയ്​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ആ​ർഎ​സ്എ​സി​ന് ഹ​ല്ലേ​ലു​യ്യ പാ​ടു​ന്ന തി​രി​ക്കി​ലാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ ന​ടു​ക്കു​ക​യാ​ണെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ കൂട്ടിച്ചേർത്തു.

രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ​ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതാണ് അയോ​ഗ്യതയ്ക്ക് കാരണമായത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.

നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം. ഇത്, മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്

രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോ​ഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ശ്രീ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭീരുത്വമാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതി. അധികാരത്തിൻ്റെ ചതുരോപായങ്ങളിലൂടെ നടപ്പിലാക്കുന്ന അയോഗ്യത രാജ്യത്തെ ജനങ്ങൾക്ക് മുൻപിൽ യോഗ്യതയാണ്. സംഘ്പരിവാർ എത്ര ഇരുട്ട് വിതക്കാൻ ശ്രമിച്ചാലും ഭരണഘടന മൂല്യങ്ങള്‍ പൂത്തുലയുന്ന ജനാധിപത്യത്തിന്റെ വസന്തം കാലം തിരിച്ചുവരിക തന്നെ ചെയ്യും.

നല്ല നാളെക്കായി ഫാസിസത്തിനെതിരെ ഐക്യപ്പെടാം..

#രാഹുൽഗാന്ധി






TAGS :

Next Story