'തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പലതും വരും' കത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്
നാല് കൊല്ലമായി വാട്സാപ്പിൽ കറങ്ങുന്ന കത്താണ് ഇതെന്നും എം.ബി.രാജേഷ് പറഞ്ഞു

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. കത്ത് നാല് കൊല്ലമായി വാട്സാപ്പിൽ കറങ്ങി നടക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പലതും വരുമെന്നും രാജേഷ് പറഞ്ഞു. ഇത്തരം തോന്നിവാസങ്ങൾ വാർത്തയാക്കുന്നത് പരിതാപകരമാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

