Quantcast

മദ്യനയം: എതിർപ്പ് തെറ്റിദ്ധാരണ മൂലം, ലഹരി നിർമാർജനത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി

തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 July 2023 7:08 AM GMT

മദ്യനയം: എതിർപ്പ് തെറ്റിദ്ധാരണ മൂലം, ലഹരി നിർമാർജനത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി
X

തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എക്സൈസ് മന്ത്രി എം.ബി.രാജേഷ്. പുതിയ മദ്യനയത്തിനെതിരായ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല, സന്തുലിതമായ മദ്യനയമാണ് സർക്കാർ പ്രഖ്യാപിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുണ്ടായ തെറ്റിദ്ധാരണയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എം.ബി.രാജേഷ് പറഞ്ഞു.

വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നീക്കം. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനാണ് ഊന്നൽ. ലഹരിയെ പ്രോത്സാഹിപ്പിക്കുകയല്ല സർക്കാർ ചെയ്യുന്നത്. ലഹരി നിർമാർജനത്തിന് എക്സൈസ് വകുപ്പ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മദ്യ വ്യാപനം കൂട്ടുന്നതിനുള്ളതാണ് പുതിയ മദ്യനയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാറിന്. എൽഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ മദ്യ വ്യാപനത്തിനുള്ള നടപടിയാണ് എടുത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേസമയം, കള്ള് ചെത്ത് മേഖല പ്രതിസന്ധി നേരിടുകയാണെന്നും കള്ള് വ്യവസായ മേഖലയെ ആധുനികവത്കരിക്കാതെ മുന്നോട്ട് പോവുക സാധ്യമല്ലെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു. മദ്യനയത്തിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ഉയർത്തിയ വിമർശനത്തിലാണ് മന്ത്രിയുടെ പ്രതികരണം.


TAGS :

Next Story