'മുഖ്യമന്ത്രിയെ അറിയിക്കും'; സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞതിനെതിരെ മന്ത്രി
മന്ത്രിയുടെ വാർത്താസമ്മേളനത്തിന് വന്ന മീഡിയാവൺ വാർത്താ സംഘത്തെ അടക്കം കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു

Photo: MediaOne
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സുരക്ഷാ ജീവനക്കാർ മാധ്യമപ്രവർത്തകരെ തടഞ്ഞത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി ആർ.ബിന്ദു. മാധ്യമപ്രവർത്തകരെ തടയാൻ സർക്കാർ ആഹ്വാനമൊന്നും കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാർത്താസമ്മേളനത്തിന് വന്ന മീഡിയാവൺ വാർത്താ സംഘത്തെ അടക്കം കന്റോൺമെന്റ് ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു.
'സുരക്ഷാ ജീവനക്കാർ മാധ്യമപ്രവർത്തകരെ തടഞ്ഞത് സ്വന്തം നിലയിൽ ആയിരിക്കും. സർക്കാരിന്റെ തീരുമാനമായിരുന്നില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.' മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Next Story
Adjust Story Font
16

