Quantcast

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു

ആര്‍.എസ്.എസ് ആചാര്യന്‍മാരായ വി.ഡി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ലേഖനങ്ങളാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഇത് ഹിന്ദുത്വ ആശയപ്രചാരണത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം.

MediaOne Logo

Web Desk

  • Published:

    10 Sep 2021 2:09 PM GMT

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു
X

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിലബസിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കുമെന്ന് വൈസ് ചാന്‍സലര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍.എസ്.എസ് ആചാര്യന്‍മാരായ വി.ഡി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ലേഖനങ്ങളാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഇത് ഹിന്ദുത്വ ആശയപ്രചാരണത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം. എന്നാല്‍ ഇത് സംഘപരിവാര്‍ പ്രചാരണമല്ലെന്നും ഹിന്ദുത്വ ആശയങ്ങളും കുട്ടികള്‍ പഠിക്കേണ്ടതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

TAGS :

Next Story