കണ്ണൂർ സർവകലാശാല വിവാദ സിലബസ് പ്രശ്നത്തിന് പരിഹാരമായെന്ന് മന്ത്രി ആര്‍.ബിന്ദു

സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രത വേണം

MediaOne Logo

Web Desk

  • Updated:

    2021-10-01 03:00:51.0

Published:

1 Oct 2021 3:00 AM GMT

കണ്ണൂർ സർവകലാശാല വിവാദ സിലബസ് പ്രശ്നത്തിന് പരിഹാരമായെന്ന് മന്ത്രി ആര്‍.ബിന്ദു
X

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പ്രശ്നത്തിന് രമ്യമായ പരിഹാരമായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മീഡിയവണിനോട് പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രത വേണം. വ്യത്യസ്ത നിലപാടുകളുണ്ടായാലും സമൂഹത്തിന്‍റെ പൊതു നൻമക്ക് വേണ്ട നിലപാടുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും സർക്കാർ ഇടപെടലുകൾ ഉണ്ടാകും. അതിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകൾ അധ്യാപനങ്ങൾക്ക് സിലബസ് തയ്യാറാക്കുമ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടെതെന്നും മന്ത്രി വിശദീകരിച്ചു.TAGS :

Next Story