Quantcast

മഴയത്ത് സ്വയം കുട ചൂടി പ്രധാനമന്ത്രി, മുഖ്യമന്ത്രിക്ക് ഈ ലാളിത്യമില്ല: വി മുരളീധരന്‍

മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വെക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയെന്ന് മുരളീധരന്‍

MediaOne Logo

Web Desk

  • Updated:

    2021-07-19 15:13:20.0

Published:

19 July 2021 3:06 PM GMT

മഴയത്ത് സ്വയം കുട ചൂടി പ്രധാനമന്ത്രി, മുഖ്യമന്ത്രിക്ക് ഈ ലാളിത്യമില്ല: വി മുരളീധരന്‍
X

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അദ്ദേഹം അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വെയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി. തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്‍റെ കുറിപ്പ്

"നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം" (ഡോ.എ.പി.ജെ അബ്‌ദുല്‍ കലാം)

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിജിയെ പാര്‍ലമെന്‍ററികാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോള്‍ മനസ്സിലെത്തിയത് മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്.

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്ര മോദിജി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി.

മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വെയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി.

തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല.

നരേന്ദ്ര മോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണം.

"നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം"...

Posted by V Muraleedharan on Monday, July 19, 2021

TAGS :

Next Story