Quantcast

'ഫ്ലാറ്റുകളിൽ പുതുതായി വന്ന വോട്ടർമാരെ കുറിച്ച് തെര. കമ്മീഷൻ പരിശോധിക്കണം, തിരു. നഗരത്തിൽ തൃശ്ശൂർ മോഡൽ വോട്ട് ചേർക്കൽ'; മന്ത്രി വി.ശിവൻകുട്ടി

ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-21 10:04:03.0

Published:

21 Dec 2025 10:52 AM IST

ഫ്ലാറ്റുകളിൽ പുതുതായി വന്ന വോട്ടർമാരെ കുറിച്ച് തെര. കമ്മീഷൻ പരിശോധിക്കണം, തിരു. നഗരത്തിൽ തൃശ്ശൂർ മോഡൽ വോട്ട് ചേർക്കൽ; മന്ത്രി വി.ശിവൻകുട്ടി
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തൃശൂർ മോഡൽ വോട്ട് ചേർക്കൽ ബിജെപി നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞു. പതിനായിരകണക്കിന് വോട്ടുകളാണ് പുതിയതായി ചേർക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണ് .ഇതിൽ ഒരു തരത്തിലുള്ള വ്യക്തതയും ഇല്ലെന്നും മന്ത്രി പറഞ്ഞു.

'300 വാർഡുകളിൽ 12500 ഫ്ലാറ്റുകൾ ഉണ്ട്,ഇവിടങ്ങൾ കേന്ദ്രീകരിച്ച് വോട്ട് ചേർക്കുന്നു. ഫ്ലാറ്റുകളിൽ പുതുതായി വന്ന വോട്ടർമാരെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് ഇത് കണ്ടെത്താൻ കഴിയുന്നില്ല.ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും തിരുവനന്തപുരം ജില്ലയിലാണ്. ജനാധിപത്യത്തിൽ നടക്കുന്ന കള്ളക്കളി ആണ് ബിജെപി നടത്തുന്നത്'. ചികിത്സക്ക്‌ വരുന്നവരെ പോലും ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ബിജെപി മണ്ഡലങ്ങളിലെ അജ്ഞാത വോട്ടർമാരെക്കുറിച്ച് കോൺഗ്രസ് താഴെത്തട്ടിൽ പഠിക്കുമെന്നും കേരളത്തിലും ബിജെപി അജണ്ട ഉണ്ടെങ്കിൽ ഗുരുതരമാണെന്നും ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.ബിജെപി അജണ്ട കേരളത്തിൽ നടപ്പായിട്ടുണ്ടെങ്കിൽ ആരാണ് അവർക്ക് ഒത്താശ ചെയ്തതെന്ന് കണ്ടുപിടിക്കണം. സംസ്ഥാനത്തും ബിജെപി അജണ്ട ഉണ്ടെങ്കിൽ ഗുരുതരമാണ്.തുടർ നടപടികളിലേക്ക് കോൺഗ്രസ് നീങ്ങുമെന്നും ഷാഫി പറമ്പിൽ മീഡിയവണിനോട് പറഞ്ഞു.


TAGS :

Next Story