Quantcast

പിള്ളേര് പൊളിയാണ്, വളരാന്‍ ഒരാകാശം തന്നെ മുന്നിലുണ്ട്: ശിവന്‍കുട്ടി

അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

MediaOne Logo

Web Desk

  • Published:

    26 July 2021 1:48 PM GMT

പിള്ളേര് പൊളിയാണ്, വളരാന്‍ ഒരാകാശം തന്നെ മുന്നിലുണ്ട്: ശിവന്‍കുട്ടി
X

സൂര്യയുടെ അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയുണ്ട്. പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവര്‍ ഉപയോഗിക്കട്ടെ. വളരാന്‍ ഒരാകാശം തന്നെ ഇവര്‍ക്ക് മുന്നിലുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

തിരുവനന്തപുരം രാജാജി നഗറിലെ കുട്ടികൾ തമിഴ് സിനിമാതാരം സൂര്യക്ക് ജന്മദിന സമ്മാനമായി ചെയ്ത വീഡിയോ കണ്ടു. വിസ്മയിപ്പിക്കുന്ന താളം ഈ കലാസൃഷ്ടിക്കുണ്ട്. "അയൻ" സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച് ഈ മിടുക്കന്മാർ വീഡിയോ ചെയ്തത് മൊബൈൽ ഫോണിന്റെ മാത്രം പിൻബലത്തിൽ ആണെന്ന് മാധ്യമങ്ങളിൽ കണ്ടു. സൂര്യ തന്നെ ഇവരെ പ്രശംസിച്ചതായും അറിഞ്ഞു.

മോഡൽ സ്കൂളിലെ വിദ്യാർഥികളാണ് ഇവർ എന്നാണ് അറിയാൻ കഴിഞ്ഞത്. നല്ല ഭാവി ഇവർക്കുണ്ട്. പഠനത്തോടൊപ്പം ഈ രംഗത്തെ കഴിവും ശേഷിയും ഇനിയും ഇവർ ഉപയോഗിക്കട്ടെ. കൂടുതൽ വീഡിയോകൾ നിർമിക്കട്ടെ.

വളരാൻ ഒരാകാശം തന്നെ ഇവർക്ക് മുന്നിലുണ്ട്.

പിള്ളേര് പൊളിയാണ്

വിഡിയോ പങ്കുവെച്ച് സൂര്യ

അയനിലെ പണം തട്ടുന്ന രംഗം ആക്ഷന്‍ സീക്വന്‍സുകളോടെ പകര്‍ത്തിയാണ് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ അഭിനയിച്ചു തകര്‍ത്തത്. വിഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. ഈ വിഡിയോയാണ് സൂര്യ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചത്. ''ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!''- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.

കയ്യിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വിഡിയോ, മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് കുട്ടികള്‍ എഡിറ്റ് ചെയ്തത്.

തിരുവനന്തപുരം രാജാജി നഗറിലെ കുട്ടികൾ തമിഴ് സിനിമാതാരം സൂര്യക്ക് ജന്മദിന സമ്മാനമായി ചെയ്ത വീഡിയോ കണ്ടു....

Posted by V Sivankutty on Monday, July 26, 2021
TAGS :

Next Story