വെള്ളാപ്പള്ളിയുടേത് ത്യാഗബോധം നിറഞ്ഞ പ്രവർത്തനം; വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വി.എൻ വാസവൻ
ഗുരു ജാതിയും മതവും ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ വാസവൻ|Photo|Special Arrangement
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ വാസവൻ. എല്ലാവരും വിരമിക്കുന്ന പ്രായത്തിൽ വെള്ളാപ്പള്ളി സുപ്രധാന പദവി ഏറ്റെടുത്തുവെന്നും വെള്ളാപ്പള്ളിയുടേത് ത്യാഗബോധം നിറഞ്ഞ പ്രവർത്തനമാണെന്നുമാണ് വാസവൻ പറഞ്ഞത്.
എസ്എൻഡിപിയുടെ പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്നും കുത്തഴിഞ്ഞ പുസ്തകം കുത്തിക്കെട്ടി നന്നാക്കിയത് വെള്ളാപ്പള്ളിയാണെന്നും മന്ത്രി പറഞ്ഞു. ക്രൈസിസ് മാനേജ്‌മെന്റ് വിദ്ഗദമായി കൈകാര്യം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഗുരു ജാതിയും മതവും ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം താൻ ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുവിനെ ഈഴവനിലേക്ക് ഒതുക്കിയെന്നും ഗുരുപറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നും വ്യാഖ്യാനിച്ചു. ജാതി പറഞ്ഞവരും പറയാത്തവരും എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കണം. അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. തനിക്ക് രാഷ്ട്രീയ മോഹമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Adjust Story Font
16

