രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് മന്ത്രിമാർ
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഒപ്പം വേദി പങ്കിട്ട് മന്ത്രിമാർ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ ഒരുമിച്ചത്. എംഎൽഎ വി.ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു.
ശാസ്ത്രമേളക്കും അടുത്ത വർഷം മുതൽ സ്വർണക്കപ്പ് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. കൂടുതൽ പോയിന്റ് വാങ്ങുന്ന ജില്ലക്ക് സ്വർണക്കപ്പ് നൽകും. അടുത്ത വർഷം മുതൽ ക്യാഷ് പ്രൈസ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളിലും പൊതുവായ സ്വാഗതഗാനം വേണമെന്ന നിർദേശവും മന്ത്രി മുന്നോട്ടുവെച്ചു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള ഒന്നാകണം സ്വാഗതഗാനം എന്നാണ് മന്ത്രിയുടെ നിർദേശം. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടി മന്ത്രി ഫേസ്ബുക്ക് കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

