Quantcast

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; പിടിഎ പ്രസിഡന്റ് അറസ്റ്റിൽ

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.ടി. ബാലചന്ദ്രനെ പരാതിക്ക് പിന്നാലെ തൽസ്ഥാനത്ത് നിന്ന് മാറ്റി.

MediaOne Logo

Web Desk

  • Updated:

    2022-09-15 07:11:19.0

Published:

15 Sept 2022 11:28 AM IST

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; പിടിഎ പ്രസിഡന്റ് അറസ്റ്റിൽ
X

കാസർകോട്: ഓണാഘോഷ പരിപാടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പി. ടി എ പ്രസിഡന്റ്‌ അറസ്റ്റിൽ. പിലിക്കോട് ഏച്ചിക്കോവ്വൽ സ്വദേശി ബാലചന്ദ്രൻ. ടി. ടി. ആണ് പിടിയിലായത് . ആണുരിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.ടി. ബാലചന്ദ്രനെ പരാതിക്ക് പിന്നാലെ തൽസ്ഥാനത്ത് നിന്ന് മാറ്റി.

ഈ മാസം രണ്ടാം തീയ്യതി വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനിടെ കൈയിൽ പിടിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനിയുടെ പരാതിയിൽ മാനഭംഗശ്രമത്തിന് പോലീസ് കേസെടുത്തു. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതോടെ ബാലചന്ദ്രൻ ഒളിവിൽ പോയി.

ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.ടി. ബാലചന്ദ്രനെ പരാതിക്ക് പിന്നാലെ തൽസ്ഥാനത്ത് നിന്ന് സിപിഎം നീക്കി. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സും, എം.എസ് എഫും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പ്രതി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.,

TAGS :

Next Story