ആലപ്പുഴയിൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ചിറപറമ്പിൽ സ്വദേശി മായ ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീച്ച് വാർഡിൽ ചിറപറമ്പിൽ സ്വദേശി മായ ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുൻപാണ് മായയെ കാണാതായത്. മായയ്ക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാർത്ത കാണാം:
Next Story
Adjust Story Font
16

