Quantcast

എം.കെ രാഘവന്റെ പരസ്യ വിമർശനം; കെ.പി.സി.സി വിശദീകരണം തേടി

പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്‌നനാണ് എന്നു പറയാൻ ആരുമില്ലെന്നുമായിരുന്നു രാഘവൻ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-03-03 11:50:46.0

Published:

3 March 2023 11:46 AM GMT

mk ragahvan, kpcc
X

എം കെ രാഘവൻ

തിരുവനന്തപുരം: നേതൃത്വത്തിനെതിരായ എം.കെ രാഘവന്റെ പരസ്യ പരമാർശങ്ങളിൽ കെ.പി.സിസിക്ക് അതൃപ്തി. സംഭവത്തിൽ കോഴിക്കോട് ഡി.സി.സി യോട് വിശദീകരണം തേടി. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്‌നനാണ് എന്നു പറയാൻ ആരുമില്ലെന്നുമായിരുന്നു രാഘവൻ പറഞ്ഞത്. പി ശങ്കരൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എം കെ രാഘവൻറെ വിമർശനം. കോഴിക്കോട് ഡിസിസിപ്രസിഡന്റ് പ്രവീൺ കുമാറിനോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് കെ.സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് പാർട്ടി മാറിയെന്നും ഇപ്പോൾ നടക്കുന്നത് പുകഴ്ത്തൽ മാത്രമാണെന്നുമാണ് രാഘവൻ പറഞ്ഞത്. പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവുമെന്നും അദ്ദേഹം ചോദിച്ചു.

ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം വലിച്ചെറിയുന്ന രാഘവന്റെ പരാമർശം അംഗീകരിക്കാനാവില്ലെന്നാണ് കെ.പി.സി.സി നിലപാട്. അതേസമയം കെ.പി.സിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അടക്കം പ്ലീനറി സമ്മേളനത്തിനിടെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. മതിയായ കൂടിയാലോചന നടക്കാതെയാണ് പ്ലീനറി സമ്മേളനത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞടുത്തത് എന്നായിരുന്നു വിമർശനം.


TAGS :

Next Story