Quantcast

കോൾ ചെയ്യാനെന്ന വ്യാജേന മൊബൈൽ ഫോൺ വാങ്ങി കടന്നുകളയാന്‍ ശ്രമം: പ്രതി പിടിയില്‍

പെരുമ്പിലാവിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അസം സ്വദേശിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    13 Aug 2023 7:19 AM IST

mobile phone theft arrest police
X

തൃശൂര്‍: തൃശൂരിൽ ബൈക്കിലെത്തി മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചൊവ്വല്ലൂർ സ്വദേശി ഷരീഫിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് പെരുമ്പിലാവിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം അസം സ്വദേശിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചത്. കോൾ ചെയ്യാനെന്ന വ്യാജേന മൊബൈൽ ഫോൺ വാങ്ങിയ ശേഷം കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വല്ലൂർ സ്വദേശി ഷരീഫ് പിടിയിലായത്. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

അറസ്റ്റിലായ പ്രതി ലഹരി കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


TAGS :

Next Story