Quantcast

'സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന മനുഷ്യസ്നേഹി'- മോഹൻലാൽ

നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് ഉമ്മൻചാണ്ടി വിടപറഞ്ഞതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-18 08:20:01.0

Published:

18 July 2023 8:16 AM GMT

MohanLal
X

മോഹൻലാൽ, ഉമ്മൻചാണ്ടി 

തിരുവനന്തപുരം: ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് നടൻ മോഹൻലാൽ. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന മനുഷ്യസ്നേഹിയാണെന്നും നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് ഉമ്മൻചാണ്ടി വിടപറഞ്ഞതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ

ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് മൃതദേഹം പൊതുദർശനത്തിനുവെക്കും. നാളെ രാവിലെ ഭൗതികശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച പുതുപ്പള്ളിയിലാണ് സംസ്കാരം.

TAGS :

Next Story