കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി; വിശദമായ അന്വേഷണം തുടങ്ങി

ദിവസവരുമാനത്തിൽ നിന്ന് 1,17,318 രൂപയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-10-15 07:07:22.0

Published:

15 Oct 2022 7:07 AM GMT

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി; വിശദമായ അന്വേഷണം തുടങ്ങി
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി. ദിവസവരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് കാണാതായത്.സംഭവത്തിൽ കെ.എസ്.ആർ.ടി അന്വേഷണം തുടരുകയാണ് .

നാല് ദിവസം മുമ്പ് യുണിറ്റ് ഓഫീസറുടെ പരാതിയിൽ ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്റ് ക്യാഷ് ഡിപ്പാർട്ട്‌മെൻറിൽ നടത്തിയ പരിശോധയിൽ ആണ് പൊരുത്തക്കേട് കണ്ടെത്തിയത്.

ഡീസൽ ക്ഷാമം ഉണ്ടായിരുന്ന സമയത്ത് റിസർവേഷൻ ടിക്കറ്റുകൾ മാത്രമായി സർവീസ് നടത്തിയ ബസുകളിൽ ഡീസൽ അടിച്ചതിന്റെ ബില്ല് നൽകാൻ വിട്ടുപോയതാണ് പൊരുത്തക്കേടിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.


TAGS :

Next Story