Quantcast

മോൻസൺ എന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല , ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാർ: കെ.സുധാകരൻ

''ഒരുപാട് വിഐപികൾ പോകുന്ന സ്ഥാപനമാണ് മോൻസന്‍റേത്. ഞാനും ചികിത്സക്ക് പോയിരുന്നു. വ്യാജ ഡോക്ടറാണെന്ന് പിന്നീടാണ് അറിഞ്ഞത്''

MediaOne Logo

Web Desk

  • Updated:

    2023-06-13 08:22:47.0

Published:

13 Jun 2023 7:11 AM GMT

monson mavunkal, k sudhakaran,monson case
X

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മോൻസൺ മാവുങ്കൽ തന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല. പരാതിക്കാരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

''മോൻസൻ എവിടെയും എന്‍റെ പേര് പറഞ്ഞിട്ടില്ല. ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണ്. ഒരുപാട് വിഐപികൾ പോകുന്ന സ്ഥാപനമാണ് മോൻസന്‍റേത്. ഞാനും ചികിത്സക്ക് പോയിരുന്നു. വ്യാജ ഡോക്ടറാണെന്ന് പിന്നീടാണ് അറിഞ്ഞത്. ക്ഷമ പറഞ്ഞത് കൊണ്ടാണ് അന്ന് വ്യാജ ഡോക്ടറായിരുന്ന മോൻസനെതിരെ കേസ് കൊടുക്കാതിരുന്നത്''

കേസിനു പിന്നിൽ ഗൂഢാലോചനയാണ്. കേസ് കണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നും സുധാകരൻ പറഞ്ഞു.

കാലം കരുതി വെച്ചത് കാത്തിരിക്കുന്നു എന്ന് പിണറായി ഓർക്കണം. കേസ് കണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകും. ഈ കേസ് നിഷ്പ്രയാസം മറികടക്കും. ഒരുപാട് കടൽ താണ്ടിയവനാണ് ഞാൻ. അത്രയ്ക്ക് വരില്ലല്ലോ ഈ കേസ്. അവിടെ പോയ എല്ലാവർക്കെതിരെയും കേസെടുത്തില്ലല്ലോ. ഒരു വിഭാഗത്തെ തെരഞ്ഞുപിടിക്കുന്നു... എല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ല- കെ.സുധാകരൻ കൂട്ടിച്ചേർത്തു.

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ വെളളിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് സംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വഞ്ചനാ കുറ്റം, വ്യാജരേഖ ചമയ്ക്കൽ അടക്കമുളള വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിട്ടുളളത്. ഒപ്പം ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സുധാകരന് നോട്ടീസും നൽകിയിരുന്നു. എന്നാല്‍ നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് കെ സുധാകരൻ അറിയിച്ചു. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് കെ പിസിസി അധ്യക്ഷന്റെ തീരുമാനം.

സുധാകരനെ പ്രതി ചേർത്തിന് പിന്നാലെ ഐജി ലക്ഷ്മണിനെയും റിട്ടയേർഡ് ഡിഐജി എസ് സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് സംഘം പ്രതിയാക്കി. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുളളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്വേഷണസംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ചു. ഐജി ലക്ഷ്മണും റിട്ടയോർഡ് ഡിഐജി എസ് സുരേന്ദ്രനും പരാതിക്കാരിൽ പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന കണ്ടെത്തലാണ് ക്രൈം ബ്രാഞ്ച് നടത്തിയിരിക്കുന്നത്. വിവാദത്തിൽ മാസങ്ങളോളം സസ്പെൻഷനിൽ കഴിഞ്ഞ ലക്ഷ്മണിനെ സമീപ കാലത്താണ് സർക്കാർ സർവീസിൽ തിരിച്ചെടുത്തത്.

TAGS :

Next Story