കേരളത്തിൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
കർണാടക-ഗോവ തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മധ്യ- കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക- ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് വടക്കോട്ട് നീങ്ങി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.
തൽഫലമായി അടുത്ത അഞ്ചുദിവസം കൂടി കേരളത്തിൽ വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിലും കാസർകോടും യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. 40 കിലോമീറ്റർ വേഗതയിൽകാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
Next Story
Adjust Story Font
16

