Quantcast

മലപ്പുറത്ത് നാളെ കർശന നിയന്ത്രണം

MediaOne Logo

Web Desk

  • Updated:

    2021-05-22 14:49:48.0

Published:

22 May 2021 5:15 PM IST

മലപ്പുറത്ത് നാളെ കർശന നിയന്ത്രണം
X

ട്രിപ്പിൾ ലോക്ഡൗണുള്ള മലപ്പുറത്ത് നാളെ കർശന നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്കുള്ള മെഡിക്കൽ സേവനങ്ങൾക്ക് മാത്രമാകും നാളെ പ്രവർത്തനാനുമതിയെന്ന് ജില്ലാ കളക്ടർ ബി. ബാലകൃഷ്‌ണൻ പത്രക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം ജില്ലയിൽ രോഗവവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ഡൌൺ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് നാളെ ഒരു ദിവസം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രിപ്പിള്‍ ലോക്ഡൌണിലും പ്രവര്‍ത്തിക്കാനനുമതിയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നാളെ പ്രവര്‍ത്തിക്കാനാവില്ല. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് നാളെ ജില്ലയില്‍ പ്രവര്‍ത്തനാനുമതി. നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാൻ ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ജില്ലയിൽ ക്യാംപ് ചെയ്യുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പൊലീസ് പരിശോധന. മലപ്പുറം ജില്ലക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


TAGS :

Next Story