Quantcast

രാഹുലിന് കുരുക്ക് മുറുകുന്നു; 23കാരിയുടെ പരാതിയിൽ കൂടുതൽ വകുപ്പുകൾ ചുമത്തും

യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാനെതിരെ കൂടുതൽ കേസെടുക്കില്ല

MediaOne Logo

Web Desk

  • Published:

    9 Dec 2025 6:53 AM IST

രാഹുലിന് കുരുക്ക് മുറുകുന്നു; 23കാരിയുടെ പരാതിയിൽ കൂടുതൽ വകുപ്പുകൾ ചുമത്തും
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം. രാഹുലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും. 23കാരി നൽകിയ പരാതിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തുക. ബലാത്സംഗ കുറ്റം നേരത്തെ ചുമത്തിയിരുന്നു. ഇതിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും.

അതേസമയം, ഫെന്നിക്കെതിരെ ഉടൻ കേസെടുക്കില്ല. ഫെന്നി നൈയ്നാനെതിരെ യുവതിയുടെ മൊഴിയിൽ ഗുരുതര പരാമർശമില്ല. ഫെന്നി ഹോംസ്റ്റേയിലേയ്ക്ക് കൂട്ടി കൊണ്ടു പോയ കാർ ഓടിച്ചിരുന്നതെന്ന് മാത്രമാണ് യുവതിയുടെ മൊഴി. ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.

കേസിൽ അതിജീവിത അന്വേഷണ സംഘത്തിന് നൽകിയ മൊഴി കോടതിയിൽ സമർപ്പിച്ചു. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് 23കാരിയുടെ മൊഴിയെടുത്തത്. രാഹുൽ ബന്ധം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകിയാണെന്ന് യുവതി മൊഴി നല്‍കി.

ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി ബലാത്സംഗം ചെയ്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഒരു കുഞ്ഞു വേണമെന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു.ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു. ഒരു കുഞ്ഞു വേണമെന്ന് യുവതിയോട് പറഞ്ഞു. ഫോൺ വിളിച്ചാൽ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു. ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. കാറുമായി വീടിനടുത്ത് എത്തി കൂടെ വരാൻ ആവശ്യപ്പെട്ടു.കേസുമായി മുന്നോട്ടു പോകാന്‍ ഭയമുണ്ടെന്നും അന്വേഷണസംഘത്തോടെ യുവതി പറഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്.

TAGS :

Next Story