കണ്ണൂരിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ
കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂർ: കണ്ണൂർ മീൻകുന്നിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് സ്കൂളിന് സമീപത്തെ ഭാമയും പതിനാലും പതിനൊന്നും വയസുള്ള മക്കളും ആണ് മരിച്ചത്. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ മൂന്നുമണിയോടെയാണ് മീൻകുന്ന് സ്വദേശി ഭാമയെയും രണ്ട് മക്കളെയും കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. പിന്നാലെ അയൽവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. പിന്നാലെ തന്നെ ആദ്യഘട്ടത്തിൽ വീടിനോട് ചേർന്നുള്ള കിണറ്റിലും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
രാവിലെ 7.30 ഓടെ വീണ്ടും പരിശോധിച്ചപ്പോഴാണ് കിണറിൽ ഭാമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ മക്കളായ പതിനാലുകാരൻ ശിവനന്ദ്, പതിനൊന്ന്കാരൻ അശ്വന്ത് എന്നിവരുടെ മൃതദേഹവും കിണറ്റിൽ കണ്ടെത്തി. മാനസിക പ്രശ്നങ്ങൾക്ക് ഭാമ ചികിത്സ തേടിയിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രേരണ ഉണ്ടായിരുന്നതയും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി.
Adjust Story Font
16

