കൊല്ലത്ത് വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
നസിയത്ത്,ഷാൻ എന്നിവരാണ് മരിച്ചത്

കൊല്ലം: തഴുത്തലയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.പി.കെ ജംഗ്ഷന് സമീപം താമസിക്കുന്ന നസിയത്ത് (51),മകൻ ഷാൻ(31) എന്നിവരാണ് മരിച്ചത്.നസിയത്തിന്റെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.
തങ്ങള്‍ മരിക്കാൻ പോകുകയായിരുന്നുവെന്ന് നസിയത്ത് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെത്തി അന്വേഷിച്ചപ്പോഴാണ് മാതാവിനെ കഴുത്തറത്ത നിലയിലും മകനെ മരിച്ച നിലയിലും കണ്ടെത്തിയത്. വീട്ടില്‍ ഫോറന്‍സിക് സംഘവും പൊലീസും പരിശോധന നടത്തുകയാണ്.
Next Story
Adjust Story Font
16

