Quantcast

ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും കത്തിക്കരിഞ്ഞ നിലയിൽ

വീടിന് സമീപത്തെ ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-02-01 05:37:35.0

Published:

1 Feb 2022 10:55 AM IST

ആലപ്പുഴയിൽ അമ്മയും രണ്ട് പെൺമക്കളും കത്തിക്കരിഞ്ഞ നിലയിൽ
X

ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കിഴക്കെമുറി കല ഭവനത്തിൽ പ്രസന്ന (52), മക്കളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. പ്രസന്നയുടെ ഭർത്താവ് ശശിധരൻ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺമക്കൾ ഭിന്നശേഷിയുള്ളവരാണ്.കുടുംബത്തിന് സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നു. വീടിന് സമീപത്തെ ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഭൂരിഭാഗവും കത്തിയ നിലയിലാണ്. നൂറനാട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

TAGS :

Next Story