ഗവർണറുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും
27, 28 തീയതികളിൽ ആണ് ബാക്കി ചർച്ച നടക്കുന്നത്

തിരുവനന്തപുരം: ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നാരംഭിക്കും. 27, 28 തീയതികളിൽ ആണ് ബാക്കി ചർച്ച നടക്കുന്നത്. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനാണ് ചർച്ചയ്ക്ക് തുടക്കമിടുക. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വെട്ടിത്തിരുത്തൽ വരുത്തിയ ഗവർണറുടെ നടപടിക്കെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രസംഗങ്ങളിൽ വിമർശന സ്വഭാവത്തിൽ ഉന്നയിക്കും.
ഇന്ന് ചോദ്യോത്തരവേള ഉണ്ടാകില്ല.അതുകൊണ്ട് രാവിലെ ഒമ്പത് മണി മുതൽ ശൂന്യവേളയിലേക്ക് കടക്കും. പത്തുമണിക്കാണ് അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളി വിവാദം, സജി ചെറിയാന്റെ വിദ്വേഷ പ്രസംഗം എന്നിവയിലൊന്ന് അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം നടന്നത്. ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
Adjust Story Font
16

