പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും
ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ ഭേദഗതി പ്രകാരം വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും, പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും, കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും, ആർസി ഉടമയായിരിക്കും എല്ലാ നിയമനടപടികളും നേരിടേണ്ടി വരിക.
കർശനമായ ഭേദഗതികളാണ് ഇത്തവണത്തെ മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രം വരുത്തിയിരിക്കുന്നത്. ഇത് കേരളത്തിലും നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. നിലവിൽ പിഴയുള്ളവർക്ക് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിന് ശേഷവും പിഴയൊടുക്കാത്തവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.
ബ്ലാക്ക് ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് സേവനങ്ങളൊന്നും ലഭിക്കുകയില്ല. ഉടമസ്ഥാവകാശം ഫിറ്റ്നസ് ടെസ്റ്റ് എന്നിവ മുടങ്ങിയാൽ പുതുക്കൻ കഴിയില്ല എന്നും നിയമത്തിൽ പറയുന്നു.
Adjust Story Font
16

