Quantcast

രണ്ട് കോടി വാങ്ങിയിട്ട് തിരികെ തന്നത് ഇരുപത് ലക്ഷം മാത്രം; ആന്റോ ആന്റണി എംപിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഫിനാൻസ് കമ്പനി ഉടമ

ഈട് ഇല്ലാതെയാണ് ബന്ധത്തിന്റെ പുറത്ത് പണം നൽകിയതെന്നുമാണ് നെടുംപറമ്പിൽ ഫിനാൻസ് കമ്പനി ഉടമ എൻ.എം രാജുവിന്റെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-02-07 10:13:19.0

Published:

7 Feb 2026 2:53 PM IST

രണ്ട് കോടി വാങ്ങിയിട്ട് തിരികെ തന്നത് ഇരുപത് ലക്ഷം മാത്രം; ആന്റോ ആന്റണി എംപിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഫിനാൻസ് കമ്പനി ഉടമ
X

കൊച്ചി: ആന്റോ ആന്റണി എംപിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഫിനാൻസ് കമ്പനി ഉടമ. 2019ൽ രണ്ട് കോടി വാങ്ങിയിട്ട് ഇരുപത് ലക്ഷം മാത്രമാണ് തിരികെ തന്നത്. ഈട് ഇല്ലാതെയാണ് ബന്ധത്തിന്റെ പുറത്ത് പണം നൽകിയതെന്നുമാണ് നെടുംപറമ്പിൽ ഫിനാൻസ് കമ്പനി ഉടമ എൻ.എം രാജുവിന്റെ ആരോപണം.

ക്രൈംബ്രാഞ്ച്, ഇഡി തുടങ്ങിയവരോട് ഇത് പറഞ്ഞിട്ടുണ്ടെന്നും പലിശ അടക്കമുള്ള പണം ആന്റോ തിരികെ നൽകണമെന്നും എൻ.എം രാജു പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ തിരികെ നൽകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഏഴ് വർഷമായിട്ടും തിരികെ നൽകിയില്ല. പ്രതിസന്ധിയിലാണെന്ന് അറിയിച്ചിട്ട് പോലും പണം തിരികെ നൽകിയില്ല.

നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിരുന്നു. 2024 ജൂലൈ മുതൽ ഈ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം.

TAGS :

Next Story