Quantcast

'199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ്'; പരീക്ഷയിൽ വാഗ്ദാനവുമായി വീണ്ടും എംഎസ് സൊല്യൂഷൻസിന്റെ പരസ്യം

എസ്എസ്എൽസി, സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം

MediaOne Logo

Web Desk

  • Updated:

    2025-03-11 14:02:00.0

Published:

11 March 2025 5:01 PM IST

199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ്; പരീക്ഷയിൽ വാഗ്ദാനവുമായി വീണ്ടും എംഎസ് സൊല്യൂഷൻസിന്റെ പരസ്യം
X

കോഴിക്കോട്: പരീക്ഷയിൽ വാഗ്ദാനവുമായി വീണ്ടും എംഎസ് സൊല്യൂഷൻസിന്റെ പരസ്യം. എസ്എസ്എൽസി, സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്ന തലക്കെട്ടോടെയാണ് വാട്സ്ആപ് ​ഗ്രൂപ്പുകളിൽ പരസ്യം പ്രചരിച്ചത്.

ഫിസിക്സ്, കണക്ക്, ബയോളജി, കെമിസ്ട്രി വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്അപ്പ് വഴി പിഡിഎഫ് ആയി ലഭിക്കും എന്ന് പരസ്യത്തിൽ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ഉടമ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പരസ്യം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനേയും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എംഎസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്.


TAGS :

Next Story