MSC എല്‍സ - 3 കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി
9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി അറിയിച്ചു

കൊച്ചി: MSC എല്‍സ - 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ല. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം.
അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം സംബന്ധിച്ച കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി.
മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി. അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.
Next Story
Adjust Story Font
16

